Back to Top

KSEB to install Roof top Solar Panels on buildings in Kerala _ സൗജന്യമായി വീട്ടിൽ സോളാർപാനൽ സ്ഥാപിക്കാൻ നിങ്ങൾക്കും അവസരം

   

  
 സൗജന്യമായി വീട്ടിൽ സോളാർപാനൽ സ്ഥാപിക്കാൻ നിങ്ങൾക്കും അവസരം 
വൈദ്യുതി ഉപഭോഗം ഇന്ന്വര്‍ധിച്ച് വരികയാണ്. എന്നാൽ ഉപഭോഗത്തിന് അനുസരിച്ചുള്ള ഉത്പാദനം വര്‍ധിപ്പിക്കാന്‍ കഴിയുന്ന സാഹചര്യം ഇന്ന് നിലവിലില്ല. ഇതിനു പരിഹാരമായാണ് സോളാര്‍ പ്ലാന്റുകള്‍ വ്യാപകമായി സ്ഥാപിക്കുക എന്ന പദ്ധതി വൈദ്യുതി വകുപ്പ് കൊണ്ട് വരുന്നത്. വീടിന്റെയും കെട്ടിടങ്ങളുടെയും മേല്‍കൂരകള്‍ നല്‍കാന്‍ തയ്യാറാണെങ്കിൽ സോളാര്‍ പ്ലാന്റ് വൈദ്യുതി വകുപ്പ് സ്ഥാപിച്ച് നല്‍കും. ഇതില്‍ നിന്ന് സൗജന്യ വൈദ്യുതിയും നല്‍കും. ആഗോളതാപനം കുറച്ച് ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന വൈദ്യതി വകുപ്പ് നടപ്പാക്കുന്ന ‘സൗര’ പദ്ധതിയിലാണ് ഈ ഓഫര്‍


ഇതിനായി നിങ്ങളുടെ വീടിന് മുകളിലുള്ള സ്ഥലം , അല്ലെങ്കിൽ താഴെയുള്ള സ്ഥലം (മുറ്റം...etc) ഉപയോഗിക്കാം.

പ്രധാനമായും മൂന്ന് സ്‌കീം ആണ് ഉള്ളത് .

1. കെ.എസ്.ഇ.ബി   പാനലുകൾ സൗജന്യമായി സ്ഥാപിക്കുന്നു , പരിപാലനവും KSEB നടത്തുന്നു. ഉൽപ്പാദിപ്പിച്ച വൈദ്യുതിയുടെ നിശ്ചിത ശതമാനം സൗജന്യമായി ഉപഭോക്താവിന് നൽകുന്നു.

2 . കെ.എസ്.ഇ.ബി പാനലുകൾ സൗജന്യമായി സ്ഥാപിക്കുന്നു. പരിപാലനവും KSEB നടത്തും. ഒരു നിശ്ചിത നിരക്കിൽ 25 വർഷത്തേക്ക് ഉപഭോക്താവിന് വൈദ്യുതി നൽകുന്നു.

3 . ഉപഭോക്താവ് പണം മുടക്കി സോളാർ പാനലുകൾ സ്ഥാപിക്കുന്നു. ഒരു കിലോ വാട്ടിന് ഏകദേശം 45,000/-  60,000/- രൂപ വരും. പരിപാലനം ഉപഭോകതാവ് നടത്തുന്നു. കാലാകാലങ്ങളിലെ നിരക്കിൽ ഉപഭോക്താവിന് കരന്റ് നൽകുന്നു. അധികമായി ഉൽപാദിപ്പിക്കുന്ന വൈദ്യുതി KSEB വാങ്ങുന്നു.


ഒരു കിലോ വാട്ടിന് ഏകദേശം 10 സ്കൊയർ മീറ്റർ പാനൽ ആവശ്യമാണ്. അത്രയും സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം പുരപ്പുറമായോ മുറ്റമായോ വേണം (ഏകദേശം 100 സ്ക്വയർ ഫീറ്റ് )ഒരു കിലോവാട്ടിൽ നിന്ന് 3 മുതൽ 4 വരെ യൂനിറ്റ് ശരാശരി പ്രതിദിന ഉത്പാദനം പ്രതീക്ഷിക്കാം. (സൂര്യപ്രകാശ ലഭ്യതയനുസരിച്ച് മാറ്റം വരും)

 നിങ്ങളുടെപേര്, മേൽവിലാസം, കൺസ്യൂമർ നമ്പർ എന്നിവ സഹിതം വെബ് സെറ്റിൽ റെജിസ്റ്റർ ചെയ്യുക,

രജിസ്റ്റർ ചെയ്യുന്ന വിധം
www.kseb.in എന്ന സൈറ്റിൽ online services click ചെയ്യുക.സ്ക്രീനിൽ ഇടത് ഭാഗത്ത് മുകളിൽ കാണുന്ന സൗര എന്ന ചിത്രത്തിൽ  click ചെയ്യുക. തുടർന്ന് വരുന്ന സ്ക്രീനിൽ പാനലുകളുടെ ഫോട്ടോകൾക്ക് താഴെ Register Now Click ചെയ്യുക. 13 അക്ക കണർസ്യൂമർ നമ്പർ , മൊബൈൽ നമ്പർ, e-mail ഉണ്ടങ്കിൽ അത് , ഇവ ചേർത്ത് submit ചെയ്യുക.

രജിസ്റ്റർ ചെയ്ത മൊബൈലിൽ 0 T P വരും, അത് ചേർത്ത് വീണ്ടും Submit ചെയ്യുക. തുടർന്ന് വരുന്ന സ്ക്രീനിൽ നിങ്ങളുടെ പേര്, അഡ്രസ് എന്നിവ കാണാം, അതിൽ പാനൽ പുരപ്പുറത്താണൊ അതൊ താഴെയാണോ വേണ്ടത് എന്നും, എത്ര ഏരിയ പാനൽ വെക്കാം എന്നും, എത്ര കിലോവാട്ടാണ് ഉദ്ദേശിക്കുന്നത് എന്നും ചേർക്കേണ്ടി വരും. അത് തീരുമാനിക്കുക.
സ്കൊയർ മീറ്ററിൽ ആണ് ഏരിയ ചേർക്കേണ്ടത്.

സ്കെയർ ഫീറ്റിനെ സ്കൊയർ മീറ്റർ ആക്കുവാൻ 10 കൊണ്ട് (കൃത്യമായി 10.76 ) ഹരിക്കുക.ഈ സംഖ്യയെ 10 കൊണ്ട് ഹരിച്ചാൽ പരമാവധി സാധ്യമായ കിലോവാട്ട് കിട്ടുന്നു.

ഉദാഹരണം
സൂര്യപ്രകാശം ലഭ്യമായ പുരപ്പുറ ഏരിയ 1000 സ്കൊയർ ഫീറ്റ് ആണങ്കിൽ അതിനെ 10 കൊണ്ട് ഹരിച്ചാൽ ഏകദേശ സ്കെയർ മീറ്റർ ആയി.
1000 / 10   =  100 കിട്ടും. ഇതിനെ 10 കൊണ്ട് ഹരിക്കുക  100 / 10  = 10.
ഇവിടെ എത്ര കിലോവാട്ട് എന്ന കോളത്തിൽ 5 മുതൽ 10 വരെ ചേർക്കാം.

ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന.

കൂടുതൽ  വിവരങ്ങൾക്ക്  വെബ്സൈറ്റ്  സന്ദർശിക്കുക

അല്ലെങ്കിൽ  KSEB ഓഫിസുമായി ബന്ധപ്പെടുക

ഇത് മറ്റുള്ളവർക്ക് ഷെയർ ചെയ്യാൻ മറക്കരുത് ....

0comments

Post a Comment