Back to Top

How to Make A Blog in Blogger.com Malayalam

 എങ്ങനെ ബ്ലോഗറിൽ ഒരു ബ്ലോഗ് നിർമിക്കാം 


എല്ലാ വായനകാർക്കും പുതിയൊരു പോസ്റ്റിലേക്ക് സ്വാഗതം . ഇന്ന് നമ്മൾ പറയുന്നത് എങ്ങനെ ഒരു ബ്ലോഗ് തയ്യാറാകാം എന്നുള്ളതാണ് .എല്ലാവര്ക്കും അറിയുന്ന കാര്യം ആണ് എന്നാൽ ഇതിനെ പറ്റി പരിചയം ഇല്ലാത്തവർക്കുവേണ്ടിയാണ് ഈ പോസ്റ്റ് ..

ഇന്ന് ഒരുപാട് ബ്ലോഗിങ്ങ് പ്ലാറ്റഫോമിൽ നമുക്ക് ഫ്രീ ആയി ബ്ലോഗുകൾ നിർമ്മിക്കാവുന്നതാണ് .എന്നാൽ നിങ്ങൾക്ക് വളെരെ എളുപ്പത്തിൽ ബ്ലോഗുകൾ തയ്യാറാക്കാൻ പറ്റിയ രണ്ട് ബ്ലോഗിങ്ങ് സൈറ്ററുകൾ ആണ് Wordpress.com  അല്ലെങ്കിൽ Blogger.com 

വളെരെ എളുപ്പത്തിൽ ബ്ലോഗ് തയ്യാറാക്കാൻ ഗൂഗിളിൻറെ Blogger.com  ഉപയോഗിക്കാവുന്നതാണ് . ഇന്ന് ഇവിടെ പറയാൻ പോകുന്നത് ബ്ലോഗ്ഗറിനെ കുറിച്ചാണ് .ഇത് ബ്ലോഗ്ഗിങ്ങി  ലേക്കു കാലെടുത്തു വെക്കുന്ന തുടക്കക്കാർക്ക് വേണ്ടിയുള്ള പോസ്റ്റ് ആണ് ..

ആദ്യം നിങളുടെ ജിമെയിൽ അക്കൗണ്ട് ഉപയോഗിച്ചു Blogger .com ഇൽ  പോയി ഫ്രീ ആയി ഒരു ബ്ലോഗ് നിര്മിക്കാവുന്നതാണ് .



ലോഗിൻ ചെയ്തു കഴിഞ്ഞാൽ  CREATE NEW BLOG ക്ലിക്ക് ചെയ്തു പുതിയ ബ്ലോഗ് നിര്മിക്കുന്നതിലേക്കു പ്രേവേശിക്കാവുന്നതാണ് 
 


നിങ്ങൾക്ക് ഇഷ്ടപെട്ട ഒരു ടെംപ്ലേറ്റ് എടുത്ത് (ഇത് പിന്നീട് മാറ്റാവുന്നതാണ് ) തുടർന്ന് ബ്ലോഗിന് ഒരു തലകെട്ടും ,നിങളുടെ ബ്ലോഗിന്റെ പേരും ടൈപ്പ് ചെയ്യുക Create Blog ബട്ടൺ ക്ലിക്ക് ചെയ്യുക .നിങളുടെ ബ്ലോഗ് തയ്യാറായി കഴിഞ്ഞു ..



 ബ്ലോഗ് തയ്യാറായിക്കഴിഞ്ഞാൽ ഇനി കുറച്ചു സെറ്റിങ്ങ്സുകൾ ചെയ്യാൻ ഉണ്ട് 
അത് എന്താണെന്നു നോക്കാം ..
  • ലോഗോ സെറ്റ് ചെയ്യാം 
Layout ൽ ക്ലിക്ക് ചെയ്തു Header ൽ പോയി നിങ്ങൾക്ക് ലോഗോ സെറ്റ് ചെയ്യാവുന്നതാണ്
 

New Post  ൽ ക്ലിക് ചെയ്തു പുതിയ പോസ്റ്റുകൾ തയ്യാറാക്കാവുന്നതാണ് പോസ്റ്റുകൾ എഴുതി കഴിഞ്ഞാൽ പബ്ലിഷ് ബട്ടൺ ക്ലിക്ക് ചെയ്തു നമ്മൾ എഴുതിയത് വായനക്കാർക്ക് ഷെയർ ചെയ്യാവുന്നതാണ് ..

  • പുതിയ ഒരു ബ്ലോഗ് തയ്യാറാക്കുന്നത് എല്ലാവർക്കും മനസിലായി എന്ന് കരുതുന്നു ഇതുമായി ബന്ധപെട്ടു എന്തെങ്കിലും നിർദേശങ്ങളും , സംശയങ്ങളും ഉണ്ടെങ്കിൽ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക
  • തുടർന്ന്  Domain (.com , .in ) എങ്ങനെ ബ്ലോഗറിൽ കണക്ട് ചെയ്യാം . ബ്ലോഗർ എങ്ങനെ ഗൂഗിൾ ആഡ്സെൻസ് മായി  കണക്ട് ചെയ്തു പണം സമ്പാദിക്കാം തുടങ്ങിയ കാര്യങ്ങൾ നിങളുടെ താല്പര്യം പോലെ പോസ്റ്റ് ചെയ്യുന്നതാണ് ..അത് കൊണ്ട് നിങളുടെ വിലപ്പെട്ട അഭിപ്രായം താഴെ comment ബോക്സിൽ മറക്കാതെ രേഖപ്പെടുത്തുക .... നന്ദി

0comments

Post a Comment