ഓണ്‍ലൈൻ അപേക്ഷ രജിസ്റ്റർ ചെയ്യുന്ന വിധം വായികുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക
Wednesday, May 15, 2013
പ്ലസ് വണ്‍ ഏകജാലക പ്രവേശന
ഈ അധ്യയന വര്‍ഷത്തിലേക്കുളള പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന്റെ അപേക്ഷാഫാറവും പ്രോസ്‌പെക്ടസും മെയ് 15 മുതല്‍ സ്‌കൂളുകളില്‍ നിന്ന് ലഭിക്കും. ജില്ലയിലെ ഏത് സ്‌കൂളില്‍ നിന്നും അപേക്ഷ വാങ്ങാം. പൂരിപ്പിച്ച അപേക്ഷ മെയ് 27 ന് മുമ്പ് സ്‌കൂളില്‍ സമര്‍പ്പിക്കണം. ജില്ലയിലെ ഏത് സ്‌കൂളിലും പൂരിപ്പിച്ച അപേക്ഷ നല്‍കാം. അപേക്ഷകള്‍ ഓണ്‍ലൈനായും സമര്‍പ്പിക്കാം. സ്റ്റേറ്റ് സിലബസില്‍ ഇക്കൊല്ലം എസ്.എസ്.എല്‍.സി. പാസായ വിദ്യാര്‍ത്ഥികള്‍ അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റിന്റെ ഇന്റര്‍നെറ്റ് കോപ്പി വച്ചാല്‍ മതി. ഒരു ജില്ലയിലെ എത്ര സ്‌കൂളുകളില്‍ അപേക്ഷിക്കുന്നതിനും ഒരു അപേക്ഷാഫാറം മതി. ലഭിച്ച ഗ്രേഡുകളുടെ അടിസ്ഥാനത്തില്‍ ഏതൊക്കെ സ്‌കൂളുകളില്‍ പ്രവേശനത്തിന് സാധ്യതയുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അറിയുന്നതിനുളള സൗകര്യംwww.hscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. സ്‌കൂള്‍ അടിസ്ഥാനത്തിലോ, കോഴ്‌സ് അടിസ്ഥാനത്തിലോ, കാറ്റഗറി അടിസ്ഥാനത്തിലോ അല്ലെങ്കില്‍ ഇവയെല്ലാം ചേര്‍ത്തോ അവസാന റാങ്ക് വിവരങ്ങള്‍ പരിശോധിക്കാം. ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 10 നും മുഖ്യ അലോട്ട്‌മെന്റുകള്‍ ജൂണ്‍ 25 നുമായിരിക്കും. ജൂണ്‍ 26 ന് ക്ലാസുകള്‍ ആരംഭിക്കും.
തൊഴിലധിഷ്ഠിത ഹയര്‍സെക്കണ്ടറി പ്രവേശനം ഏകജാലക സംവിധാനം ഏര്‍പ്പെടുത്തി. അഡ്മിഷനുവേണ്ടി ഏത് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും അപേക്ഷ വാങ്ങാം. ഈ അപേക്ഷ പൂരിപ്പിച്ച് സൗകര്യപ്രദമായ ഏത് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലും നല്‍കാം. ഈ അപേക്ഷയിന്‍മേല്‍ ഏത് സ്‌കൂളിലെയും ഏത് കോഴ്‌സിലേക്കും താല്‍പര്യമനുസരിച്ച് അപേക്ഷിക്കാം. വിദ്യാര്‍ത്ഥിക്കോ രക്ഷകര്‍ത്താവിനോ താല്‍പര്യമുളള പക്ഷം വെബ്‌സൈറ്റിലേക്ക് നേരിട്ട് അപേക്ഷ നല്‍കുവാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഈ രീതിയില്‍ വെബ്‌സൈറ്റിലേക്ക് ശരിയായി അപേക്ഷ സമര്‍പ്പിച്ചുകഴിയുമ്പോള്‍ ലഭിക്കുന്ന പ്രിന്റ് ഔട്ട് സൗകര്യപ്രദമായ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അനുബന്ധ രേഖകളോടും അപേക്ഷാ ഫീസിനും ഒപ്പം നല്‍കി, അക്‌നോളജ്‌മെന്റ് കൈപ്പറ്റണം.
Labels:
Notice
Subscribe to:
Posts (Atom)



