Back to Top

Solving MTA Problem while Booting

    • Solving MTA Problem while Booting

ലിനക്സ് ബൂട്ട് ചെയ്ത് വരുമ്പോള്‍ starting MTA എന്ന പേരിലുള്ള താമസം ഒഴിവാക്കുന്നതിനായി താഴെ പറയുന്ന സ്റെറപ്പുകള്‍ ചെയ്യുക.

root terminal open ചെയ്യുക (application-accessories-root terminal)

താഴെ പറയുന്ന command type ചെയ്യുക

update-rc.d -f exim4 remove

enter key അമര്‍ത്തുക

runlevel എന്ന് type ചെയ്യുക.

system restart ചെയ്യുക.

  • LINUX ല്‍ PRINTER INSTALL ചെയ്യാന്‍ താഴെ പറയുന്ന STEPS ചെയ്യുക.

1. Root ആയി login ചെയ്യുക

2. Samsung Printer Driver CD യില്‍ ഉള്ള Linux എന്ന folder Desktop ല്‍  Paste ചെയ്യുക

3. Linux folder open ചെയ്തതിനു ശേഷം അതിലെ install.sh എന്ന file നു execute permission

നല്കുക.(right click on install.sh, properties-permissions-tick execute)

4) Terminal open ചെയ്യുക(right click on desktop, open terminal)

5) cd  /root/Desktop/Linux

എന്ന് ടൈപ്പ് ചെയ്തതിനു ശേഷം enter key അമര്ത്തുക

6) ./install.sh

എന്ന് ടൈപ്പ് ചെയ്തതിനു ശേഷം enter key അമര്ത്തുക

7) തുടര്ന്നു വരുന്ന നിര്ദ്ദേശങ്ങളില് Enter key 2 തവണ അമര്ത്തുക

8) Printers ന്റെ ലിസ്റ്റില് നിന്നും ML-1640 spl2 select ചെയ്ത് copy എടുക്കുക.

9) Terminal window യില് paste ചെയ്യുക, enter key അമര്ത്തുക.

10) Install finished എന്ന നിര്ദ്ദേശം വന്നതിനു ശേഷം window close ചെയ്യുക.

11) നിങ്ങളുടെ Printer install ആയിക്കഴി‌‌‌‌‍‍ഞ്ഞു

8)

  • ടക്സ് പെയിന്റ്

ഗ്നൂ-ലിനക്സിലെ വളരെ ആകര്‍ഷകങ്ങളായ പാക്കേജുകളിലൊന്നാണ് ‘ടക്സ് പെയിന്റ്’.ഈ ആപ്ലിക്കേഷന്‍ സോഫ്റ്റ്​വെയര്‍ , സാധാരണഗതിയില്‍ ചെറിയ ഒരു വിന്റോ ആയാണ് തുറന്നുവരാറ്. ഇത് ഫുള്‍സ്ക്രീന്‍ ആക്കാന്‍ …..കൂടാതെ, ടക്സ് പെയിന്റില്‍ വരച്ച ഒരു ചിത്രം, മറ്റേതെങ്കിലും ആപ്ലിക്കേഷനിലേക്ക് കോപ്പി-പേസ്റ്റ് ചെയ്യുന്നതെങ്ങിനെ?.

1. ഫയല്‍ സിസ്റ്റത്തിലുള്ള ‘etc’ എന്ന ഫോള്‍ഡറിലെ ‘tuxpaint’ എന്ന സബ്ഫോള്‍ഡറിലുള്ള ‘tuxpaint.conf’എന്ന ഫയല്‍ എഡിറ്റ് ചെയ്യണം.ഇതിനായി, റൂട്ട് ടെര്‍മിനല്‍ തുറക്കുക.gedit /etc/tuxpaint/tuxpaint.confഎന്ന കമാന്റ് ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക.തുറന്നു വന്ന ഫയലില്‍ # full screen=yesഎന്ന വരിയില്‍ നിന്നും # കളയുക.

സേവ് ചെയ്ത് വിന്റോ ക്ലോസ് ചെയ്യുക.

2. ടക്സ് പെയിന്റ് തുറന്ന് ഏതെങ്കിലും ചിത്രം വരച്ച് സേവ് ചെയ്യുക.’ഹോം’ ഫോള്‍ഡര്‍ തുറന്ന്, കീബോര്‍ഡിലെ ‘Ctrl’കീ പ്രെസ്സ് ചെയ്ത് ‘h’ അടിക്കുക.

‘.tuxpaint’ എന്ന ഫോള്‍ഡര്‍ തുറന്ന് ‘saved’ എന്ന സബ്ഫോള്‍ഡര്‍ തുറന്നു നോക്കൂ…ഇപ്പോള്‍ , സേവ് ചെയ്ത ചിത്രം കാണാമല്ലോ?

  • റൂട്ട് പാസ്​വേഡ് അറിയില്ല. അതു കൊണ്ടുതന്നെ റൂട്ടായി ലോഗിന്‍ ചെയ്യാനോ മറ്റ് പാക്കേജുകള്‍ കൂട്ടിച്ചേര്‍ക്കാനോ കഴിയുന്നില്ല. ഈ ഘട്ടത്തില്‍ എങ്ങനെ റൂട്ട് പാസ്​വേഡ് മാറ്റാം?

സിസ്റ്റം ബൂട്ട് ചെയ്യുക. അപ്പോള്‍ വരുന്ന ബൂട്ട് മെനുവിലെ Single user ആരോ കീ ഉപയോഗിച്ച് സെലക്ട് ചെയ്യുക. തുടര്‍ന്ന് എഡിറ്റ് ചെയ്യാനായി കീ ബോഡിലെ e എന്ന ലറ്റര്‍ കീ അമര്‍ത്തുക. തുടര്‍ന്ന് കാണുന്ന വിന്റോയിലെ കെര്‍ണല്‍ എന്ന ലൈനില്‍ വെച്ചും e എന്ന കീ അമര്‍ത്തുക. അടുത്ത സ്റ്റെപ്പില്‍ കെര്‍ണല്‍ ലൈനിന്റെ ഒപ്പമുള്ള ro single എന്ന ഭാഗം മാറ്റി rw init=/bin/sh എന്ന് ടൈപ്പ് ചെയ്ത് ചേര്‍ത്ത് Enter Key അടിക്കുക. ബൂട്ട് ചെയ്യാനായി b എന്ന കീ പ്രസ് ചെയ്യുക. അവിടെ Passwd എന്ന് ടൈപ്പ് ചെയ്യുക. (ശ്രദ്ധിക്കുക Password അല്ല Passwd എന്നു തന്നെയാണ് ടൈപ്പ് ചെയ്യേണ്ടത്.). പുതിയ പാസ്​വേഡ് ടൈപ്പ് ചെയ്യുക. ഉറപ്പുവരുത്തുന്നതിനായി ഒരു വട്ടം കൂടി പുതിയ പാസ്​വേഡ് ടൈപ്പ് ചെയ്ത് കൊടുക്കേണ്ടി വരും. . അത് കഴിഞ്ഞാല്‍ reboot എന്ന് ടൈപ്പ് ചെയ്ത് Enter അടിക്കുക.. സിസ്റ്റ് റീബൂട്ട് ചെയ്ത് വരുന്നു നിങ്ങള്‍ക്ക് പുതിയ റൂട്ട് പാസ്​വേഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം..