Back to Top

GNU/LINUX ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ മലയാളം ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് പ്രവര്‍ത്തിപ്പിക്കാന്‍

Inscript in GNU/Linux

GNU/LINUX ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ മലയാളം ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് പ്രവര്‍ത്തിപ്പിക്കാന്‍, താഴെ പറയുന്ന രീതിയില്‍ തിരഞ്ഞെടുക്കുക.

Desktop ലെ panel ല്‍ right click ചെയ്ത് Add to Panel ഓപ്ഷന്‍ കൊടുത്ത് Keyboard indicator Applet ചേര്‍ക്കുക.


അപ്പോള്‍ panel ല്‍ വരുന്ന USA option, right click ചെയ്ത് keyboard preference എടുക്കുക.


Keyboard Preference dialogue – ല്‍ Layout tab തിരഞ്ഞെടുത്തശേഷം India -> Malayalam Keyboard ചേര്‍ക്കുക.


പാനലില്‍ കാണുന്ന USA ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ അത് Ind (malayalam) ഓപ്ഷനിലേക്ക് മാറുകയും മലയാളം Inscript keyboard ഉപയോഗക്ഷമാവുകയും ചെയ്യും.


Inscript is the standard way to type Malayalam and other Indian languages. It might look a bit difficult to start, But it is the fastest input method

click here to view Malayalam in script keyboard

click here to get crazy notes on malayalam

(a)ചില്ലക്ഷരം ലഭിക്കാന്‍ എന്ത് ചെയ്യണം?

  • ഗ്നു/ലിനക്സ് ആണ് ഉപയോഗിക്കുന്നതെങ്കില്‍ അടിസ്ഥാന അക്ഷരവും ചന്ദ്രക്കല പിന്നെ ] ചേര്‍ന്നാല്‍ ചില്ലക്ഷരം കിട്ടും. ഉദാ: ല ് ] = ല്‍; ന ് ] = ന്‍; ര ് ] = ര്‍ etc.


(b)ന്റ എങ്ങിനെ ടൈപ്പ് ചെയ്യാം?

ന ് റ = ന്റ

എന്താണ് ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ്?

മലയാളം ഉള്‍പ്പെടെയുള്ള എല്ലാ ഇന്ത്യന്‍ ഭാഷകള്‍ക്കും വേണ്ടി നിര്‍മ്മിച്ചിട്ടുള്ള കീബോര്‍ഡ് വിന്യാസമാണ് ഇത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ നോക്കുക.

മറ്റു ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ :

  1. ഓപ്പണ്‍ ഓഫീസിന്റെ tools->Option തുറന്ന്, language settings ല്‍ language ഓപ്ഷനില്‍ Enabled for Complex Text layouts (CTL) ടിക്ക് ചെയ്യുക. എന്നിട്ട് ഓപ്പണ്‍ഓഫീസ് restart ചെയ്യണം.
  2. openoffice.org ന്റെ പുതിയ പതിപ്പ് 2.4 ഉപയോഗിക്കുക. കൂടാതെ രചന, മീര തുടങ്ങിയ യൂണീകോഡ് ഫോണ്ടാണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പാക്കുക. http://malayalam.kerala.gov.in/index.php/Fonts

ഇമെയില്‍ അയക്കാനായി മലയാളം ഉപയോഗിക്കുമ്പോള്‍ നമ്മുടെ ഇഷ്ടാനുസരണം മലയാളം ഫോണ്ടുകള്‍ മാറ്റാനുള്ള സാദ്ധ്യതയുണ്ടോ ?

ഇമെയലില്‍ ഫോണ്ടുകള്‍ embed ചെയ്യാന്‍ സാധ്യമല്ല. അതുകൊണ്ട് താങ്കള്‍ തിരഞ്ഞിടുത്ത ഫോണ്ടുകള്‍ email ലഭിക്കുന്നയാളിന്റെ കമ്പ്യൂട്ടറില്‍ installed ആണെങ്കില്‍ മാത്രമേ ഉദ്ദേശിച്ച ഫലം ലഭിക്കു. പല ഫോണ്ടുകള്‍ ഉപയോഗിക്കണമെന്നുണ്ടെങ്കില്‍ openoffice ല്‍ എഴുതി pdf ആയി അയക്കുന്നതായിരിക്കും നല്ലത്.