Back to Top

PTC സൈറ്റ് ആയ clixsense എങ്ങനെ പണം സമ്പാദിക്കാം

PTC സൈറ്റ് ആയ clixsense എന്ന സൈറ്റ് ആണ് ഇന്ന് പരിച്ചയപെടുത്തുന്നത്  

ഇതി രജിസ്റ്റ ചെയ്യാ  താഴെ കാണുന്ന ചിത്രത്തി ക്ലിക്ക് ചെയ്യുക .  

രജിസ്റ്റ ചെയ്തു  തുടർന്ന് വായിക്കുക



ഇപ്പോള്‍ നിങ്ങള്‍ക്കുമുന്നില്‍ തുറന്നുവന്നതാണ് നമ്മുടെ ആദ്യത്തെ വെബ്സൈറ്റ്. അതില്‍ രെജിസ്റ്റര്‍ ചെയ്യേണ്ടത് എങ്ങിനെയെന്ന് ഇനി വിവരിക്കുന്നു.
1 (2)
മുകളിലെ ചിത്രത്തില്‍ നിങ്ങള്‍ക്കുമുന്നില്‍ തുറന്ന വെബ്സൈറ്റിലെ സൈന്‍അപ്പ്‌ ഏരിയ കാണിച്ചിരിക്കുന്നു. ഇവിടെ നിങ്ങളുടെ വിശദാംശങ്ങള്‍ കൃത്യമായി നല്‍കേണ്ടതാണ്. ഇതില്‍ നിങ്ങള്‍ ഇമെയില്‍ ഐഡി നല്‍കുമ്പോള്‍ നിങ്ങള്‍ക്ക് പേപാല്‍ ( പേപാല്‍ എന്താണെന്ന് അവസാനം വിശദമാക്കുന്നുണ്ട്.) ഐഡി ഉണ്ടെങ്കില്‍ അതില്‍നിങ്ങള്‍ നല്‍കിയിരിക്കുന്ന ഇമെയില്‍ ഐഡി ആയിരിക്കണം അവിടെയും നല്‍കേണ്ടത്. നിങ്ങള്‍ക്ക് പേപാല്‍ അക്കൗണ്ട്‌ ഇല്ലായെങ്കില്‍ ഇനി പറയുന്ന എല്ലാ സൈറ്റുകളിലും നിങ്ങള്‍ ഒരേ ഇമെയില്‍ ഐഡി നല്‍കുകയും അതെ ഐഡി ഉപയോഗിച്ച് പേപാല്‍ അക്കൗണ്ട്‌ ഉണ്ടാക്കുകയും ചെയ്യേണ്ടതാണ്. എല്ലാ ഫീല്‍ഡുകളും കൃത്യമായി ഫില്‍ ചെയ്‌താല്‍ Signup Now എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ നിങ്ങള്‍ എത്തിച്ചേരുന്നത് താഴെ ചിത്രത്തില്‍ നല്‍കിയിരിക്കുന്ന പേജിലേക്ക് ആയിരിക്കും.
2
ഇത് നിങ്ങള്‍ നല്കിരിക്കുന്ന ഇമെയില്‍ ഐഡി പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനായുള്ള സംവിധാനമാണ്. ഇപ്പോള്‍ നിങ്ങളുടെ മെയില്‍ ബോക്സില്‍ ഈ വെബ്സൈറ്റില്‍നിന്നും ഒരു മെയില്‍ വന്നിട്ടുണ്ടായിരിക്കും. നിങ്ങള്‍ മെയില്‍ ബോക്സ് പരിശോധിച്ച് അത്തരം ഒരു മെയില്‍ കണ്ടെത്തുവാന്‍ സാധിച്ചില്ലെങ്കില്‍ നിങ്ങളുടെ സ്പാം/ജങ്ക് ഫോള്‍ഡറുകള്‍ കൂടെ പരിശോധിക്കുക. അവയിലും ഈ മെയില്‍ എത്തിയിട്ടില്ല എങ്കില്‍ മുകളിലെ ചിത്രത്തില്‍ ചുവന്ന ചതുരത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഇനി മെയില്‍ബോക്സ് പരിശോധിക്കുക, തീര്‍ച്ചയായും ഒരു മെയില്‍ വന്നിരിക്കും. അതില്‍ നിങ്ങളുടെ ഇമെയില്‍ വെരിഫിക്കേഷന്‍ ചെയ്യുന്നതിനായുള്ള ഒരു ലിങ്ക് ഉണ്ടായിരിക്കും. ആ ലിങ്കിന്‍റെ മാതൃക താഴെ നല്‍കുന്നു.
3
മുകളിലെ ചിത്രത്തില്‍ ചുവന്ന ചതുരത്തില്‍ കാണുന്നതാണ് വെരിഫിക്കേഷന്‍ ലിങ്ക്. അതില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ നിങ്ങള്‍ എത്തിച്ചേരുന്നത് താഴെ ചിത്രത്തില്‍ നല്‍കിയിരിക്കുന്ന പേജില്‍ ആയിരിക്കും.
4
ഈ പേജില്‍ നിങ്ങളുടെ യൂസര്‍നേമും പാസ്സ്‌വേര്‍ഡും തെറ്റാതെ നല്‍കി സൈന്‍ഇന്‍ ചെയ്യുക.
5
ഇപ്പോള്‍നിങ്ങള്‍ രെജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി എത്തിനില്‍ക്കുന്നത് മുകളില്‍ കാണുന്ന പേജില്‍ ആയിരിക്കും. വര്‍ക്ക്‌ ആരംഭിക്കുന്നതിനും മുന്‍പായി ഈ പേജില്‍ ആവശ്യപ്പെട്ടിരിക്കുന്ന നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍കൂടെ നല്‍കേണ്ടതായുണ്ട്. അവയുംകൂടെ കൃത്യമായിനല്‍കി അക്കൗണ്ട്‌ അപ്ഡേറ്റ്‌ ചെയ്താല്‍ നിങ്ങള്‍ക്ക് വര്‍ക്ക്‌ ആരംഭിക്കാവുന്നതാണ്. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക, രെജിസ്റ്റര്‍ ചെയ്തതിനുശേഷം അപ്പോള്‍ത്തന്നെ നിങ്ങള്‍ വര്‍ക്ക്‌ ആരംഭിച്ചില്ലെങ്കില്‍ ( കുറഞ്ഞപക്ഷം നിങ്ങള്‍ക്ക് ലഭിക്കുന്ന പരസ്യങ്ങള്‍ എങ്കിലും കണ്ടുതീര്‍ക്കുവാന്‍ ശ്രമിക്കുക ) നിങ്ങളുടെ അക്കൗണ്ട്‌ ഓട്ടോമാറ്റിക് ആയി ഡിലീറ്റ് ആകുന്നതാണ്. പിന്നീട് നിങ്ങളുടെ സിസ്റ്റവും നെറ്റും ഉപയോഗിച്ച് ഈ സൈറ്റില്‍ വര്‍ക്ക്‌ ചെയ്യുവാനാകില്ല. താഴെ ഈ സൈറ്റില്‍ നിങ്ങള്‍ ചെയ്യേണ്ട വര്‍ക്ക്‌ എന്തെല്ലാം ആണെന്ന് വിശദമാക്കാം.
വര്‍ക്ക്‌ 1
അവര്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ എല്ലാം കൃത്യമായി നല്‍കി അപ്ഡേറ്റ്‌ ചെയ്തുകഴിഞ്ഞാല്‍ നിങ്ങള്‍ താഴെ നല്‍കിയിരിക്കുന്ന പേജില്‍ എത്തുന്നു. അതില്‍ കുറെ പരസ്യങ്ങളുടെ ലിങ്കുകള്‍ ലിസ്റ്റ് ചെയ്തിരിക്കും. അത് ഓരോന്നും കാണുന്നതിനു നിങ്ങള്‍ക്ക് ചെറിയതുകകള്‍ ലഭിക്കുകയും ചെയ്യും. ഇത്തരത്തില്‍ പരസ്യം കാണുന്നവര്‍ക്കും പരസ്യത്തില്‍നിന്നും ലഭിക്കുന്ന വരുമാനത്തിന്‍റെ ഒരുവിഹിതം വീതിച്ചുനല്‍കുന്ന രീതി ഇന്ന്‍ ഏറെ പ്രചാരമേറിവരുന്ന ഒരു ബിസിനസ്സ് മാര്‍ഗ്ഗമാണ്. ഫേസ്ബുക്ക്‌, ഗൂഗിള്‍ തുടങ്ങിയ ആഗോള ഓണ്‍ലൈന്‍ ഭീമന്മാരും ഇപ്പോള്‍ ഈയൊരു മാര്‍ഗ്ഗത്തിലേക്ക് തങ്ങളുടെ പരസ്യമേഖലയെ മാറ്റിയെടുക്കുവാനായുള്ള ആലോചനയിലാണ്. ഇനിവരുന്ന നാളുകള്‍ ഒട്ടുമിക്ക ബിസിനസ്സുകളും ഇന്‍റെര്‍നെറ്റ് അധിഷ്ഠിതമായിരിക്കും എന്നതിനാല്‍ ഇതിന് വന്‍സാധ്യത ഉണ്ടെന്നുതന്നെ കരുതാം. ഈ വര്‍ക്ക്‌ നിങ്ങള്‍ വായിക്കുന്നതിനോടോപ്പംതന്നെ ചെയ്യുവാന്‍ തുടങ്ങുക. കാരണം, രെജിസ്റ്റര്‍ ചെയ്ത ദിവസംതന്നെ പരസ്യം കാണുവാന്‍ തുടങ്ങിയില്ലെങ്കില്‍ നിങ്ങളുടെ അക്കൗണ്ട്‌ ഡിലീറ്റ് ആയേക്കും. 
6
ഈ പേജില്‍ കാണുന്ന നീല നിറത്തിലുള്ള ലിങ്കുകള്‍ എല്ലാംതന്നെ നിങ്ങള്‍ കാണേണ്ട പരസ്യങ്ങളാണ്. അവ ഓരോന്നോരോന്നായി നിങ്ങള്‍ കണ്ടുതീര്‍ക്കണം. അവ ഓരോന്ന് കാണുമ്പോഴും നിങ്ങളുടെ അക്കൗണ്ടില്‍ വളരെ ചെറിയതുകകള്‍ കൂടിക്കൊണ്ടിരിക്കും. എങ്ങിനെയാണ് പരസ്യം കാണേണ്ടതെന്ന്‍ ഇനി വിശദമാക്കാം. ആദ്യം ഏറ്റവും മുകളില്‍ കൊടുത്തിരിക്കുന്ന പരസ്യത്തിന്‍റെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ മറ്റൊരു വിന്‍ഡോയില്‍ പരസ്യം ഓപ്പണ്‍ ആയിവരും. അതിന്‍റെ ഒരു മോഡല്‍ താഴെ നല്‍കുന്നു.
7
ഇത്തരത്തില്‍ പരസ്യം മറ്റൊരു പേജില്‍ തുറന്നാല്‍ നിങ്ങള്‍ അത് കണ്ടു എന്ന് ബോധ്യപ്പെടുന്നതിനായി ഈ സൈറ്റില്‍ ഒരു സംവിധാനം ഒരുക്കിയിട്ടുണ്ട്. അതെന്താണെന്ന് വ്യക്തമാക്കാം. പരസ്യത്തിന്‍റെ മുകള്‍ഭാഗത്ത് ചില നായ്ക്കളുടെയും പൂച്ചയുടെയും ചിത്രങ്ങള്‍ നിങ്ങള്‍ ശ്രദ്ധിച്ചുകാണും. അതിന്‍റെ ഒരു മോഡല്‍ താഴെ നല്‍കുന്നു.
8
ഈ ചിത്രത്തില്‍ നാല് നായ്ക്കളും ഒരു പൂച്ചയുമാണ് ഉണ്ടായിരിക്കുക. അതില്‍ പൂച്ചയുടെ ചിത്രത്തില്‍ നിങ്ങള്‍ ക്ലിക്ക് ചെയ്യുക. ഒട്ടും സമയംകളയാതെ നിങ്ങള്‍ പൂച്ചയുടെ ചിത്രത്തില്‍ ക്ലിക്ക് ചെയ്യേണ്ടതാണ്. വൈകിയാല്‍ ആ ചിത്രങ്ങളുടെ സ്ഥാനത്ത് താഴെ നല്‍കിയിരിക്കുന്നപ്പോലെ ഒരു മെസ്സേജ് നിങ്ങള്‍ക്ക് കാണുവാനാകും.
9
അതായത് പൂച്ചയുടെ ചിത്രം മനസ്സിലാക്കി ക്ലിക്ക് ചെയ്യുവാന്‍ വൈകിയാല്‍ ഈ പരസ്യം നിങ്ങള്‍ക്ക് നഷ്ട്ടപ്പെടുകയും ആ തുക ലഭിക്കുന്നതിനായുള്ള സാധ്യത ഇല്ലാതാകുകയും ചെയ്യും. നിങ്ങള്‍ ക്ലിക്ക് ചെയ്യുന്നത് പൂച്ചക്ക് പകരം നായയുടെ ചിത്രത്തിലാണ് എങ്കില്‍ താഴെ ചിത്രത്തില്‍ നല്‍കിയിരിക്കുന്ന ഒരു മെസ്സേജ് ആയിരിക്കും കാണുവാനാകുക.
1
അങ്ങിനെ സംഭവിച്ചാല്‍ ചിത്രത്തില്‍ ചുവന്ന ചതുരത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പുതിയ ചിത്രങ്ങള്‍ അവിടെ വരുന്നതായിരിക്കും. അതില്‍നിന്നും കൃത്യമായിത്തന്നെ പൂച്ചയുടെ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക. പ്രത്യേകം ശ്രദ്ധിക്കുക, ഒരിക്കല്‍കൂടി നിങ്ങള്‍ തെറ്റുവരുത്തിയാല്‍ അക്കാരണത്താല്‍ നിങ്ങളുടെ അക്കൗണ്ട്‌ ഡിലീറ്റ് ചെയ്യപ്പെട്ടേക്കാം. നിങ്ങള്‍ കൃത്യമായിത്തന്നെ പൂച്ചയുടെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ ഏതാണ്ട് പത്തു സെക്കണ്ടുകള്‍ക്ക് ശേഷം താഴെനല്‍കിയിരിക്കുന്നപ്പോലെ ഒരു മെസ്സേജ് ആയിരിക്കും അവിടെ കാണിക്കുക.
1
ഇത്തരത്തില്‍ മെസ്സേജ് കണ്ടാല്‍ നിങ്ങള്‍ക്ക് ആ പരസ്യം ക്ലോസ് ചെയ്ത് മറ്റൊരു പരസ്യത്തിന്‍റെ ലിങ്കില്‍ ക്ലിക്ക് ചെയ്യാവുന്നതാണ്. ഒരു കാര്യം ശ്രദ്ധിക്കുക, ഒരിക്കലും പരസ്യം ഓപ്പണ്‍ ചെയ്ത പേജ് റീലോഡ് ചെയ്യുവാനോ മുകളിലെ ചിത്രത്തില്‍ കാണിക്കുന്ന മെസ്സേജ് കാണുന്നതിനും മുന്‍പായി ക്ലോസ് ചെയ്യുവാനോ ശ്രമിക്കരുത്. നിങ്ങള്‍ കാര്യങ്ങളെല്ലാം കൃത്യമായി ചെയ്തിട്ടും മുകളിലെ ചിത്രത്തില്‍ കാണിച്ചിരിക്കുന്ന മെസ്സേജ് കാണിക്കാതെ ഒരു മിനിറ്റോളം ആ പേജ് നിശ്ചലമായി നില്‍ക്കുകയാണെങ്കില്മാത്രം പേജ് റീലോഡ് ചെയ്യുക. ഒരു സമയം ഒരുപരസ്യം മാത്രമേ നിങ്ങള്‍ കാണാവു. ഒരേസമയം രണ്ട് പരസ്യം ക്ലിക്ക് ചെയ്‌താല്‍ ആ രണ്ട് പരസ്യങ്ങളും അസാധുവാകുകയും അത്രയും തുക നിങ്ങള്‍ക്ക് നഷ്ട്ടപ്പെടുകയും ചെയ്യും. മാത്രവുമല്ല, തുടര്‍ന്ന്‍ ഇത് ആവര്‍ത്തിക്കുന്നപക്ഷം നിങ്ങള്‍ ഈ സൈറ്റില്‍നിന്നും ബാന്‍ ചെയ്യപ്പെട്ടേക്കാം. അതിനാല്‍ ഒരു പരസ്യം കണ്ടുതീര്‍ന്നതിനുശേഷം മാത്രം അടുത്ത പരസ്യത്തിന്‍റെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഇത്തരത്തില്‍ നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന എല്ലാ പരസ്യങ്ങളും കണ്ടുതീര്‍ക്കുക. പരസ്യങ്ങള്‍ എല്ലാം കണ്ടുപൂര്‍ത്തീകരിച്ചാല്‍ നിങ്ങള്‍ നീല നിറത്തില്‍ ആദ്യം കണ്ട പരസ്യത്തിന്‍റെ ലിങ്കുകള്‍ ഇനി താഴെനല്‍കുന്ന ചിത്രത്തില്‍ കാണിച്ചിരിക്കുന്നപ്പോലെ ആയിതീരും.
11
ഇങ്ങനെ എല്ലാ പരസ്യങ്ങളുടെയും ലിങ്കുകളില്‍ Clicked എന്ന് കാണിച്ചാല്‍ നിങ്ങള്‍ക്ക് ഈ ദിവസം ലഭിച്ചിരിക്കുന്ന പരസ്യങ്ങള്‍ തീര്‍ന്നുവെന്നര്‍ത്ഥം. തുടക്കത്തില്‍ ഇത്തരത്തില്‍ പരസ്യം മുഴുവന്‍ കണ്ടുതീര്‍ത്താലും വളരെ തുച്ഛമായ വരുമാനമാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്. എന്നുകരുതി ആരും ഈ വര്‍ക്ക്‌ അവസാനിപ്പിക്കരുത്. ഇപ്പോള്‍ ഇരുപതിനായിരവും മുപ്പതിനായിരവും നേടുന്നവരെല്ലാം തുടക്കത്തില്‍ നേടിയിരുന്നത് ഇതുപോലെ തുച്ഛമായ വരുമാനംതന്നെ ആയിരുന്നു. ഇത്തരം ഓണ്‍ലൈന്‍ ജോലികളില്‍നിന്നും സാമ്പത്തികമായി നെട്ടമുണ്ടാക്കാതെപോകുന്നവര്‍ രണ്ടുതരക്കാരാണ്. ഒന്ന്, തുടക്കത്തിലെ നിസാരമായ വരുമാനംകണ്ട് നിരാശരായി ജോലിനിര്‍ത്തുന്നവര്‍. വരുമാനം നേടുവാനാകാത്തവരില്‍ എണ്‍പത് ശതമാനവും ഇത്തരക്കാര്‍ ആയിരിക്കും. രണ്ട്, കാര്യങ്ങള്‍ കൃത്യമായും ആത്മാര്‍ത്ഥതയോടെയും ചെയ്യാത്തവര്‍. നിങ്ങള്‍ ഇതില്‍ രണ്ടിലും ഉള്‍പ്പെടാതിരിക്കട്ടെ.
വര്‍ക്ക്‌ 2
ഇനി സര്‍വേകള്‍ ആണ്. വിവിധ ബഹുരാഷ്ട്ര കമ്പനികള്‍ക്കായി നടത്തപ്പെടുന്ന സര്‍വേകള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഒരു ചെറിയവരുമാനം ലഭിക്കുന്നതാണ്. സര്‍വേകള്‍ പൂര്‍ത്തീകരിക്കേണ്ടത് എങ്ങിനെയെന്ന് ഇനി പറയാം. പരസ്യങ്ങള്‍ എല്ലാം കണ്ടു പൂര്‍ത്തിയായാല്‍ താഴെകാണുന്ന ചിത്രം ശ്രദ്ധിക്കുക.
12
മുകളിലെ ചിത്രത്തില്‍ ചുവന്ന ചതുരത്തില്‍ A എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ചിത്രത്തില്‍ പച്ചനിറത്തില്‍ കൊടുത്തിരിക്കുന്ന മെസ്സേജ് കാണുവാന്‍ സാധിക്കും. അതിന്‍റെ മുകള്‍ഭാഗത്ത് ചുവന്ന ചതുരത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അത് സര്‍വേകള്‍ക്ക് വേണ്ടി പ്രൊഫൈല്‍ സെറ്റ് ചെയ്യുന്നതിനായുള്ള ലിങ്കാണ്. അതില്‍ ക്ലിക്ക് ചെയ്‌താല്‍ താഴെകാണുന്ന ഒരു പോപ്‌അപ്പ്‌ തുറന്നുവരും.
13
ഇതില്‍ നിങ്ങളെകുറിച്ച് ആവശ്യപ്പെട്ടിരിക്കുന്ന വിശദാംശങ്ങള്‍ കൃത്യമായി നല്‍കുക. ഇതില്‍ ചോദിച്ചിരിക്കുന്ന ഓരോവിവരങ്ങള്‍ നല്‍കികഴിയുംമ്പോഴും നെക്സ്റ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഈ പ്രൊഫൈല്‍ ക്രിയേഷന്‍ പൂര്‍ത്തീകരിക്കാം. ഒരിക്കല്‍ മാത്രമേ ഇത് ചെയ്യേണ്ടാതായുള്ളൂ. അതുകഴിഞ്ഞാല്‍ എല്ലാ സര്‍വേകളും നിങ്ങള്‍ക്ക് നേരിട്ട് പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും. സര്‍വേ പ്രൊഫൈല്‍ പൂര്‍ത്തീകരിച്ചാല്‍ നിങ്ങള്‍ കാണുന്ന പേജില്‍നിന്നും താഴെ ചിത്രത്തില്‍ നല്‍കിയിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
14
മുകളിലെ ചിത്രത്തില്‍ നല്‍കിയിരിക്കുന്നത് രണ്ട് സര്‍വേകളാണ്. ഇതില്‍ ഓരോന്ന് ക്ലിക്ക്ക് ചെയ്ത് അവര്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ കൃത്യമായി നല്‍കിയാല്‍ നമുക്ക് ഈ സര്‍വേ പൂര്‍ത്തീകരിക്കാം. അഞ്ചോ പത്തോ മിനിറ്റുകളാണ് ഒരു സര്‍വേ പൂര്‍ത്തീകരിക്കുവാനായി ആവശ്യമായ സമയം. ഈ മുകളില്‍ നല്‍കിയിരിക്കുന്ന സര്‍വേകള്‍ പൂര്‍ത്തീകരിച്ചാല്‍തന്നെ നിങ്ങള്‍ക്ക് നൂറിലധികം രൂപ ലഭിക്കും. ചില സര്‍വേകള്‍ ചില നഗരങ്ങളില്‍മാത്രം താമസിക്കുന്നവര്‍ക്കായോ, ഒരു നിശ്ചിത പ്രായപരിധിക്കുള്ളില്‍ ഉള്ളവര്‍ക്ക് മാത്രമായോ, ചില ജോലികളും ജീവിത സാഹചര്യങ്ങളും സ്വന്തമാക്കിയിട്ടുള്ളവര്‍ക്ക് മാത്രമായോ പരിമിതപ്പെടുത്തിയിരിക്കുന്നതായി കാണാം. നിങ്ങള്‍ ആ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നില്ലായെങ്കില്‍ അത്തരം സര്‍വേകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നതല്ല. സാധാരണ രീതിയില്‍ സര്‍വേകള്‍ ഉണ്ടെങ്കില്‍ സര്‍വേ എന്ന് ഓപ്ഷന്‍ കാണുന്നതിന്‍റെ സമീപത്തായി എത്ര സര്‍വേകള്‍ ഉണ്ട് എന്നുള്ളതും നല്‍കിയിരിക്കും. അതിന്‍റെ ഒരു മോഡല്‍ താഴെ നല്‍കുന്നു.
survey available
ഇത്തരത്തില്‍ കണ്ടില്ലയെങ്കിലും എന്നും സര്‍വേകള്‍ ഉണ്ടോയെന്ന്‍ നോക്കെണ്ടാതാണ്. നാലോ അഞ്ചോ മാസങ്ങള്‍ പരസ്യം കണ്ടാല്‍ ലഭിക്കുന്നതുക ഒരൊറ്റ സര്‍വേ കിട്ടിയാല്‍ നിങ്ങള്‍ക്ക് ലഭിക്കും.
വര്‍ക്ക്‌ 3
ഇനി പറയുന്നത് ഒരുതരം ഭാഗ്യകുറി പോലെയുള്ള വര്‍ക്ക്‌ ആണ്. ചിലപ്പോള്‍ എന്തെങ്കിലും തുകകള്‍ സമ്മാനമായി ലഭിച്ചേക്കും. സമയമുണ്ടെങ്കില്‍ ഇത് എന്നും ചെയ്യുന്നതിനായി ശ്രമിക്കുക.
grid link
മുകളിലെ ചിത്രത്തില്‍ ചുവന്ന ചതുരത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെചിത്രത്തില്‍ നല്‍കിയിരിക്കുന്ന പേജിലേക്ക് നിങ്ങള്‍ എത്തിച്ചേരും.
grid
ഇതില്‍ നിങ്ങള്‍ കാണുന്ന ചിത്രം ഓരോ കുഞ്ഞുകള്ളികളായി തിരിച്ചിട്ടുള്ളത് കണ്ടുവല്ലോ. അതില്‍ ഓരോ കള്ളികളും ഓരോ പരസ്യങ്ങള്‍ ആണ്. അതില്‍നിങ്ങള്‍ ക്ലിക്ക് ചെയ്താല്‍ ഒരു പരസ്യം മറ്റൊരു പേജില്‍ തുറന്നുവരും. പരസ്യം കാണേണ്ടത് എങ്ങിനെയാണെന്ന് മുകളില്‍ വിവരിച്ചിട്ടുള്ളതാണല്ലോ, അതുപ്പോലെ പരസ്യം കാണുക. ഇങ്ങനെ ഓരോ കള്ളിയില്‍ ക്ലിക്ക് ചെയ്യുമ്പോഴും ഓരോ പരസ്യങ്ങള്‍ കാണാം. അത് ഓരോന്നോരോന്നായി കാണുക. ഇത്തരത്തില്‍ മുപ്പതു പരസ്യങ്ങള്‍വരെ ഒരുദിവസം നിങ്ങള്‍ക്ക് കാണുവാനാകും. ചിലത് കാണുമ്പോള്‍ നിങ്ങള്‍ക്ക് എന്തെങ്കിലും സമ്മാനങ്ങള്‍ ലഭിക്കും. അത്തരത്തില്‍ ലഭിക്കുന്ന സമ്മാനതുകകള്‍ അപ്പപ്പോള്‍തന്നെ നിങ്ങളുടെ അക്കൌണ്ടില്‍ ചേര്‍ക്കപ്പെടും.
വര്‍ക്ക്‌ 4
ഈ പറയുന്ന വര്‍ക്ക്‌ വളരെ പ്രധാനപ്പെട്ട ഒന്നാണ്. നിങ്ങള്‍ക്ക് ഇത് എത്രമാത്രം ചെയ്യുവാന്‍ സാധിക്കും എന്നത് നിങ്ങളുടെ ഇംഗ്ലീഷ് ഭാഷാജ്ഞാനത്തെയും കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കുവാനുള്ള നിങ്ങളുടെ കഴിവിനേയും ആശ്രയിച്ചിരിക്കും. ഈ വര്‍ക്കിനെ മിനിജോബ്സ് എന്നാണ് പറയുന്നത്. വളരെയേറെ പ്രധാനപ്പെട്ടതും, വര്‍ക്ക്‌ ആരംഭിക്കുന്ന ആദ്യദിനം മുതല്‍ക്കേ ഓരോദിവസവും മുപ്പതു ഡോളര്‍ വരെ നേടുവാന്‍ സാധിക്കുന്നതുമായ ഈ വര്‍ക്ക്‌ എന്താണെന്നും അതെങ്ങിനെ പ്രാവര്‍ത്തികമാകുന്നു എന്നും വിശദമാക്കാം. മിനിജോബ്സ് ചെയ്യുന്നതിനായി അത്യാവശ്യം ഇംഗ്ലീഷ് ഭാഷാജ്ഞാനം ആവശ്യമാണ്‌. അവര്‍ നല്‍കിയിരിക്കുന്ന കാര്യങ്ങള്‍ വായിച്ചുമനസ്സിലാക്കുവാനുള്ള കഴിവാണ് പ്രധാനമായും ആവശ്യമുള്ളത്. വളരെ ലളിതമായി ചെയ്യാവുന്ന ചില ഓണ്‍ലൈന്‍ ജോലികളാണ് മിനിജോബ്സ്. ഉദാഹരണത്തിന്, നിങ്ങള്‍ക്ക് ഒരു വെബ്‌പേജ് കാട്ടിതന്ന്‍ ആ പേജില്‍ ഒരു ആര്‍ട്ടിക്കിള്‍ ആണോ അല്ലയോ എന്ന് നിങ്ങളോട് വ്യക്തമാക്കുവാന്‍ ആവശ്യപ്പെടുന്നു. ആ വെബ്‌പേജില്‍ കാണുന്നത് ആര്‍ട്ടിക്കിള്‍ ആണോ അല്ലയോ എന്ന് മനസ്സിലാകണമെങ്കില്‍ ഒരു ആര്‍ട്ടിക്കിള്‍ എന്താണെന്നുള്ളത് നിങ്ങള്‍ അറിയേണ്ടതായുണ്ട്. അതിനായി എന്താണ് ആര്‍ട്ടിക്കിള്‍ എന്നും ഏതുതരത്തില്‍ ഉള്ളതാണ് ഒരു ആര്‍ട്ടിക്കിള്‍ ആയി കണക്കാക്കേണ്ടതില്ലാത്തതെന്നും വ്യക്തമാക്കുന്ന ഒരു ഓണ്‍ലൈന്‍ ട്യൂട്ടോറിയല്‍ നിങ്ങള്‍ക്ക് ലഭ്യമായിരിക്കും. അതുവളരെ ശ്രദ്ധാപൂര്‍വ്വം വായിച്ചുമനസ്സിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്. കാരണം, വര്‍ക്ക്‌ ആരംഭിക്കുന്നതിനും മുന്‍പ് ആ വര്‍ക്കുമായി ബന്ധപ്പെട്ട ഒരു ചെറിയ ക്വിസ് ഉണ്ടായിരിക്കും. ആദ്യം നമുക്ക് ക്വിസ് ആയിരിക്കും ലഭിക്കുക. ഓരോ പുതിയതരത്തിലുള്ള മിനിജോബ്സ് നമ്മള്‍ ചെയ്യുമ്പോഴും മൂന്ന്‍ ഘട്ടങ്ങള്‍ ആയുള്ള ക്വിസ് നിങ്ങള്‍ വിജയിക്കേണ്ടാതായുണ്ട്. ആ ക്വിസ്സില്‍ നിങ്ങള്‍ക്ക് വിജയിക്കുവാനായില്ലെങ്കില്‍ പിന്നീടൊരിക്കലും നിങ്ങള്‍ക്ക് അത്തരത്തിലുള്ള മിനിജോബ്സ് ലഭിക്കുന്നതല്ല. അതിനാല്‍ ഒട്ടും തിരക്കുകൂട്ടാതെ, കുറഞ്ഞത്‌ ഒരു നാലുമണിക്കൂര്‍ എങ്കിലും നിങ്ങള്‍ക്ക് ചിലവഴിക്കുവാന്‍ സാധിക്കും എന്ന് ഉറപ്പുള്ള ദിവസം മാത്രമേ ആദ്യമായി മിനിജോബ്സ് ചെയ്തുനോക്കാവൂ. നിങ്ങള്‍ മിനിജോബ്സ് ഓപ്പണ്‍ ചെയ്യുമ്പോള്‍ അതില്‍ നിങ്ങള്‍ക്ക് ലഭിച്ച മിനിജോബ് ഏതുതരത്തില്‍ ഉള്ളതാണോ അതിന്‍റെ പത്ത് മാതൃകാചോദ്യങ്ങള്‍ ഉണ്ടായിരിക്കും. അതില്‍ എട്ട് എണ്ണത്തിനെങ്കിലും കൃത്യമായി ഉത്തരം നല്‍കിയില്ലെങ്കില്‍ പിന്നീടൊരിക്കലും നിങ്ങള്‍ക്ക് അത്തരത്തിലുള്ള ജോബ്സ് ലഭ്യമാവുകയില്ല. അതിനാല്‍ ഒരു തമാശപോലെ ക്വിസ് അറ്റന്‍ഡ് ചെയ്യാതിരിക്കുക. അവര്‍ നല്‍കുന്ന ഓണ്‍ലൈന്‍ ട്യൂട്ടോറിയല്‍ കൃത്യമായി വായിച്ച് പഠിച്ചതിനുശേഷം മാത്രമേ ക്വിസ്സിന് ഉത്തരം നല്‍കാവൂ. ഇനി എങ്ങിനെയാണ് മിനിജോബ്സ് ചെയ്യേണ്ടത് എന്ന് വിശദമാക്കാം.
15
മുകളിലെ ചിത്രത്തില്‍ ചുവന്ന ചതുരത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെ നല്‍കിയിരിക്കുന്നപ്പോലെ ഒരു പേജ് തുറന്നുവരും.
16
അതില്‍ ഓരോരോ ചെറിയ ചതുരങ്ങളിലായി ആ പേജിലെ ഓരോ ഒപ്ഷനുകളും എന്തൊക്കെയാണെന്ന് വിശദീകരിച്ചിരിക്കും. അവ ഓരോന്നും വായിച്ചുമനസ്സിലാക്കുക. ഓപ്ഷന്‍സ് എല്ലാം കാട്ടിതീരുമ്പോള്‍ ആ സമയത്ത് ലഭ്യമായിട്ടുള്ള എല്ലാ മിനിജോബ്സും ആ പേജില്‍ ലിസ്റ്റ് ചെയ്തു കാണിക്കും. അതില്‍ പല ഭാഷകളിലായുള്ള ജോബ്സ് ഉണ്ടാകും. അതില്‍നിന്നും ഇംഗ്ലീഷ് ഭാഷയിലുള്ളത് ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെ നല്‍കിയിരിക്കുന്നപ്പോലെ ഒരു പേജ് തുറന്നുവരും.
17
CROWDFLOWER എന്നൊരു കമ്പനിയാണ് ഒരുമാതിരിപ്പെട്ട എല്ലാ വെബ്‌സൈറ്റുകളിലും ലോകവ്യാപകമായി മിനിജോബ്സ് നല്‍കുന്നവര്‍. അതിനാല്‍ വര്‍ക്ക്‌ ലഭിക്കണമെങ്കില്‍ ആദ്യം നമ്മള്‍ ഇവരുടെ സൈറ്റില്‍ രെജിസ്റ്റര്‍ ചെയ്യണം. ഇതില്‍ കൃത്യമായി ലോഗിന്‍ ചെയ്തുകഴിഞ്ഞാല്‍ നിങ്ങള്‍ സെലക്ട്‌ ചെയ്ത മിനിജോബിന്‍റെ പേജിലേക്ക് നിങ്ങള്‍ എത്തും.
minijob
ആ പേജിന്‍റെ മുകള്‍ഭാഗത്ത് മേലെ ചിത്രത്തില്‍ നല്‍കിയിരിക്കുന്നപ്പോലെ Quiz mode എന്ന് നല്‍കിയിട്ടുണ്ടെങ്കില്‍ ആദ്യം ജോബിനെകുറിച്ച് വിശദമായി വായിച്ചുമനസ്സിലാക്കണം. മോഡല്‍ ചോദ്യങ്ങളും ഉത്തരങ്ങളും എല്ലാം അവര്‍ അവിടെ നല്‍കിയിരിക്കും. എല്ലാം വായിച്ച് കൃത്യമായി മനസ്സിലാക്കിയതിനുശേഷം മാത്രം Quiz അറ്റന്‍ഡ് ചെയ്യുക. ക്വിസ്സില്‍ മൊത്തമായി എത്ര ചോദ്യങ്ങള്‍ ഉണ്ടെന്നും അതില്‍ എത്രയെണ്ണം ശെരിയായാലാണ് നിങ്ങള്‍ വിജയിച്ചതായി കണക്കാക്കുക എന്നും മുകളില്‍ നല്‍കിയിരിക്കും. അതുപ്പോലെ എത്ര സ്റ്റെപ്പ് ക്വിസ്സ് ഉണ്ടെന്നുള്ളതും നിങ്ങള്‍ക്ക് മുകളിലെ ബാറില്‍നിന്നും മനസ്സിലാക്കുവാനാകും. ( മുകളിലെ ചിത്രം നോക്കുക.) ക്വിസ്സില്‍ നിങ്ങള്‍ വിജയിച്ചാല്‍ നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന മിനിജോബ്സ് ചെയ്തുതുടങ്ങാം. മിനി ജോബ്സ് ചെയ്ത് ദിവസേനെ അഞ്ചു ഡോളര്‍ മുതല്‍ നാല്പതു ഡോളര്‍വരെ നേടുന്നവര്‍ ഉണ്ട്.


ഇനി നിങ്ങള്‍ക്ക് ചെയ്യാവുന്നത് വിവിധ ഓഫറുകള്‍ ആണ്. താഴെ ചിത്രം ശ്രദ്ധിക്കുക.




ചിത്രത്തില്‍ ചുവന്ന ചതുരത്തില്‍ അടയാളപെടുത്തിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ചിത്രത്തില്‍ നല്‍കിയിരിക്കുന്നപ്പോലെ ഒരു ഡ്രോപ്പ്ഡൌണ്‍ മെനു ലഭിക്കും. അവ ഓരോന്നും ഓരോ ഓഫറുകള്‍ ആണ്. കൃത്യമായി അത് വായിച്ചുമനസ്സിലാക്കുക. എന്നിട്ട് അതില്‍ പറയുന്നപ്പോലെ ചെയ്യുക. അതില്‍നിന്നും ലഭിക്കുന്ന വരുമാനം റെഫറല്‍സ് എടുക്കുന്നതിനായുള്ള നമ്മുടെ ശ്രമത്തിന്‍റെ ദൈര്‍ഘ്യം വളരെയേറെ കുറയ്ക്കും..


ഒരു കാര്യം പ്രത്യേകം ഓര്‍ക്കുക, എല്ലാത്തിന്‍റെയും അടിസ്ഥാനം നിങ്ങള്‍ കാണുന്ന പരസ്യങ്ങള്‍ ആണ്. ഇന്നുനിങ്ങള്‍ പരസ്യമൊന്നും കണ്ടില്ലെങ്കില്‍ നാളെനിങ്ങള്‍ക്ക് ഈ ജോലികള്‍ ഒന്നുംതന്നെ ലഭിച്ചേക്കില്ല. അതിനാല്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന പരസ്യം എല്ലാംതന്നെ മുടങ്ങാതെ കാണുക.